ടൊവിനോ ചിത്രം ഐഡന്ററ്റി ജനുവരി 2ന് തിയേറ്ററുകളിലേക്ക്. യുഎ 16പ്ലസ് സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി. തൃഷ സിനിമയില്‍ നായികയാകുന്നു. ടൊവിനോക്കൊപ്പം, വിനയ് റായ് പ്രധാനകഥാപാത്രമായെത്തുന്നു. ആക്ഷന്‍ ത്രില്ലര്‍ സിനിമ എഴുതിയിരിക്കുന്നതും സംവിധാനം ചെയ്‌തിരിക്കുന്നത് അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ്. 2020ല്‍ ടൊവിനോ ചിത്രം ഫോറന്‍സിക് ഒരുക്കികൊണ്ടാണ് ഇരുവരും സിനിമാരംഗത്തേക്കെത്തിയത്.
മന്ദിര ബേദി, ഷമ്മി തിലകന്‍, അജു വര്‍ഗ്ഗീസ്, അര്‍ജ്ജുന്‍ രാധാകൃഷ്‌ണന്‍, അര്‍ച്ചന കവി, ഗോപിക രമേഷ്, അനീഷ് ഗോപാല്‍, ജിജു ജോണ്‍, ധ്രുവന്‍ എന്നിവരും സിനിമയില്‍ സഹതാരങ്ങളായെത്തുന്നു.
ഛായാഗ്രാഹകന്‍ അഖില്‍ ജോര്‍ജ്ജ്, എഡിറ്റര്‍ ചാമന്‍ ചാക്കോ, സംഗീതസംവിധായകന്‍ ജേക്ക്‌സ് ബിജോയ് , ആക്ഷന്‍ കൊറിയോഗ്രാഫര്‍ യാനിക് ബോന്‍, ഫീനിക്‌സ് പ്രഭു- ഇരുവരും 2023ലെ മാവീരന്‍ എന്ന തമിഴ് സിനിമയിലുടെ ശ്രദ്ധേയരായവരാണ് - എന്നിവരാണ് അണിയറയില്‍.
രാജു മല്ലിയത്ത്, ഡോ റോയ് സിജെ എന്നിവര്‍ ചേര്‍ന്ന് രാഗം മൂവീസ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ബാനറുകളില്‍ സിനിമ നിര്‍മ്മിച്ചിരിക്കുന്നു.
നവാഗതസംവിധായകന്‍ ജിതിന്‍ ലാല്‍ ചിത്രം അജയന്റെ രണ്ടാം മോഷണം ആയിരുന്നു ടൊവിനോയുടെ അവസാന ചിത്രം. പുതിയ സിനിമകള്‍ പൃഥ്വിരാജ് ചിത്രം എമ്പുരാന്‍, അനുരാജ് മനോഹര്‍ ചിത്രം നരിവേട്ട, നവാഗത ശില്‌പ അലക്‌സാണ്ടറുടെ അവറാന്‍, സൈജു ശ്രീധരനൊപ്പം മുമ്പെ എന്നിവയാണ്. ബേസില്‍ ജോസഫ് കേന്ദ്രകഥാപാത്രമായെത്തുന്ന മരണ മാസ് നിര്‍മ്മിക്കുന്നതും ടൊവിനോ തോമസ് ആണ്.