ജെഎസ്‌കെ - ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള , സുരേഷ് ഗോപി, വക്കീല്‍ വേഷത്തിലെത്തുന്ന കോടതി ഡ്രാമയാണ്. അനുപമ പരമേശ്വരന്‍ സുരേഷ് ഗോപിയുടെ ക്ലയന്റായി ചിത്രത്തിലെത്തുന്നു.
ജൂണ്‍ 20ന് സിനിമ റിലീസ് ചെയ്യുമെന്ന് ജെഎസ്‌കെ അണിയറക്കാര്‍ അറിയിച്ചിരിക്കുകയാണ്. പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്‌തിരിക്കുന്നു. 2018ല്‍ അംഗരാജ്യത്തെ ജിമ്മന്മാര്‍ ഒരുക്കിയിരുന്നു.
ജെഎസ്‌കെയില്‍ സുരേഷ് ഗോപിയുടെ ഇളയമകന്‍ മാധവ് സുരേഷ് സിനിമയിലെത്തുന്നു. ശ്രുതി രാമചന്ദ്രന്‍, ദിവ്യ പിള്ള, അസ്‌കര്‍ അലി, ബൈജു സന്തോഷ്, കോട്ടയം രമേഷ്, ഷോബി തിലകന്‍ എന്നിവരും സിനിമയുടെ ഭാഗമാകുന്നു. അണിയറയില്‍ ഛയാഗ്രഹണം - രണദീവ്, എഡിറ്റിംഗ്- സാംജിത് മുഹമ്മദ്, സംഗീതം- ഗിബ്രാന്‍ എന്നിവരാണ്. ജെ ഫണീന്ദ്ര കുമാര്‍ കോസ്‌മോസ് എന്റര്‍ടെയ്‌ന്‍മെന്റ്‌സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. സേതുരാമന്‍ നായര്‍ കാങ്കോല്‍ സഹനിര്‍മ്മാതാവാണ്.