നടന്ന സംഭവം: അടക്കത്തില്‍ പറഞ്ഞൊരുക്കണു ഗാനം പുറത്തിറക്കി

NewsDesk
നടന്ന സംഭവം: അടക്കത്തില്‍ പറഞ്ഞൊരുക്കണു ഗാനം പുറത്തിറക്കി
ബിജു മേനോന്‍, സുരാജ്‌ ടീമിന്റെ നടന്ന സംഭവം ജൂണ്‍ 28ന്‌ റിലീസിനിരൊങ്ങുകയാണ്‌. അടക്കത്തില്‍ പറഞ്ഞൊരുക്കണു എന്ന ഗാനം റിലീസ്‌ ചെയ്‌തിരിക്കുന്നു. അങ്കിത്‌ മേനോന്‍ സംഗീതമൊരുക്കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ സുഹൈല്‍ കോയയുടേതാണ്‌. ജാസി ഗിഫ്‌റ്റ്‌, ബിന്ദു അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാലപിച്ചിരിക്കുന്നു.

നടന്ന സംഭവം മറഡോണ ഫെയിം വിഷ്‌ണു നാരായണ്‍ സംവിധാനം ചെയ്‌തിരിക്കുന്നു. ശ്രുതി രാമചന്ദ്രന്‍ സിനിമയുടെ ഭാഗമാകുന്നു. ജോണി ആന്റണി, ലിജോ മോള്‍ ജോസ്‌, സുധി കൊപ്പ എന്നിവരും സിനിമയുടെ ഭാഗമാകുന്നു. നടന്ന സംഭവം തിരക്കഥ രാജേഷ്‌ ഗോപിനാഥന്‍ ഒരുക്കിയിരിക്കുന്നു. കലി, ജിന്ന്‌ എല്ലാം ഇദ്ദേഹത്തിന്റേതായിരുന്നു.

അനൂപ്‌ കണ്ണന്‍ സ്റ്റോറീസ്‌ നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണമൊരുക്കിയിരിക്കുന്നത്‌ മനേഷ്‌ മാധവന്‍ ആണ്‌. സൈജു ശ്രീധരന്‍, ടോബി ജോണ്‍ എന്നിവരാണ്‌ എഡിറ്റിംഗ്‌.
Adakkathi Paranjorukkanu song from the Nadanna Sambavam is out

RECOMMENDED FOR YOU: