ബിജു മേനോന്‍- സുരാജ് വെഞ്ഞാറമൂട് ടീമിന്റെ നടന്ന സംഭവം ടീസറെത്തി
ബിജു മേനോന്‍- സുരാജ് വെഞ്ഞാറമൂട് ടീമിന്റെ നടന്ന സംഭവം ടീസറെത്തി
NewsDesk
ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ മലയാളസിനിമയാണ് നടന്ന സംഭവം. മറഡോണ ഫെയിം വിഷ്‌ണു നാരായണ്‍ ആദ്യമായി സംവിധാനം ചെയ്യുന്നു.
ഉണ്ണി - ബിജു മേനോന്‍ കഥാപാത്രം , സ്‌ത്രീകള്‍ക്കിടയില്‍ പോപുലറായിട്ടുള്ള ആളാണ്. മറ്റു പുരുഷന്മാര്‍ക്ക് അസൂയ ഉണ്ടാക്കുന്ന കഥാപാത്രം. ശ്രുതി രാമചന്ദ്രന്റെ കഥാപാത്രം ഉണ്ണിയെ പുകഴ്‌ത്തുന്ന സീനിലൂടെ ടീസര്‍ തുടങ്ങുന്നു. ലിജോ മോള്‍ ജോസ് പ്രധാന വേഷത്തിലെത്തുന്നു. സുധി കൊപ്പ, ജോണി ആന്റണി എന്നിവരാണ് മറ്റു വേഷങ്ങളില്‍.
രാജേഷ് ഗോപിനാഥന്‍ തിരക്കഥ ഒരുക്കുന് നസിനിമയുടെ കഥ കാളി, ജിന്‍ എന്നിവരുടേതാണ്. അനൂപ് കണ്ണന്‍ സ്റ്റോറീസ് നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണമൊരുക്കുന്നത് മനേഷ് മാധവന്‍ ആണ്. അങ്കിത് മേനോന്‍ സംഗീതമൊരുക്കുന്നു. സൈജു ശ്രീധരന്‍ , ടോബി ജോണ്‍ എന്നിവരാണ് എഡിറ്റിംഗ്. മാര്‍ച്ച് 22ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
ജിസ് ജോയ് ചിത്രം തലവന്‍- ആസിഫ് അലിക്കൊപ്പം, റിലീസ് കാത്തിരിക്കുകയാണ് ബിജു മേനോന്‍. ഗരുഡന്‍ താരം കഥ ഇന്നുവരെ എന്ന മേപ്പടിയാന്‍ ഫെയിം വിഷ്‌ണു മോഹന്‍ ചിത്രത്തിന്റേയും ഭാഗമാകുന്നു.