നാദിര്‍ഷയുടെ അടുത്ത ചിത്രം മേരാ നാം ഷാജി, മൂന്നു ഷാജിമാര്‍ നായകകഥാപാത്രങ്ങളാകുന്നു

NewsDesk
നാദിര്‍ഷയുടെ അടുത്ത ചിത്രം മേരാ നാം ഷാജി, മൂന്നു ഷാജിമാര്‍ നായകകഥാപാത്രങ്ങളാകുന്നു

നടനും സംവിധായകനുമായ നാദിര്‍ഷ തന്റെ മൂന്നാമത്തെ ചിത്രം സംവിധാനത്തിനൊരുങ്ങുന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മേരാ നാം ഷാജി എന്ന ചിത്രവുമായാണ് സംവിധായകനെത്തുന്നത്. ബിജു മേനോന്‍, ബൈജു സന്തോഷ്, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.


ഷാജി എന്ന പേരിലുള്ള മൂന്ന് യുവാക്കളുടെ കഥയാണ് സിനിമ പറയുന്നത്.നിഖില വിമല്‍ നായികവേഷത്തിലെത്തുന്നു. 


നവംബര്‍ 16ന് ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. ശ്രീനിവാസന്‍, ഗണേഷ് കുമാര്‍, ധര്‍മ്മജന്‍, രഞ്ജിനി ഹരിദാസ്, ജോമോന്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. ദിലീപ് പോന്നന്‍, ഷാനി ഖാദര്‍ എന്നിവരുടെ കഥയാണ് സിനിമയ്ക്ക് അടിസ്ഥാനം.

 

Nadirshah's next Mera Nam Shaji

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE