സംവിധായകന്‍ ഡോ. ബിജുകുമാര്‍ ദാമോദരന്‍, ഡോ. ബിജു എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ മിക്ക സിനിമകളും വളരെ ശ്രദ്ധിക്കപ്പെട്ടവയാണ്. മലയാളത്തില്‍ മാത്രമല്ല അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. ടൊവിനോ തോമസ് സംവിധായകനൊപ്പമെത്തുകയാണ് അടുത്ത സിനിമയില്‍.
കഴിഞ്ഞ ദിവസം താരം സോഷ്യല്‍മീഡിയയിലൂടെ സിനിമയുടെ കാസ്റ്റിംഗ് കോള്‍ ഷെയര്‍ ചെയ്തിരുന്നു. വ്‌ളാഡിമര്‍ ലെനിന്‍, ബിആര്‍ അംബേദ്കര്‍, ലിയോ ടോള്‍സ്‌റ്റോയ്, അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്നിവരോട് സാമ്യമുള്ളവരെയാണ് തേടുന്നത്. ഡോ. ബിജുവിന്റെ സിനിമയില്‍ ടൊവിനോ തോമസ് നായകനായെത്തുന്നു. ഒരു യാത്രയില്‍ ലെനിന്‍, അംബേദ്കര്‍, ടോള്‍സ്‌റ്റോയ്, ഹിറ്റ്‌ലര്‍ എന്നിവരുമായി പരിചയപ്പെടുന്ന കേന്ദ്രകഥാപാത്രമാണ് ടൊവിനോ.
#CastingCall
Posted by Tovino Thomas on Friday, August 14, 2020
ടൊവിനോ തോമസ്, കോവിഡ് പ്രതിസന്ധിക്ക് ശേഷം മിന്നല്‍ മുരളി ചിത്രീകരണം പുനരാരംഭിക്കും. അജയന്റെ രണ്ടാം മോഷണം. കള, പള്ളിച്ചട്ടമ്പി, ഭൂമി, 563 ts ചാള്‍സ് സ്ട്രീറ്റ്, എന്നിവയാണ് പ്രഖ്യാപിച്ചിട്ടുള്ള സിനിമകള്‍. കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ആണ് പുതിയ റിലീസ്. ഹോട്‌സ്റ്റാര്‍ + ഡിസ്‌നിയിലൂടെ സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.