റേച്ചല്‍ ടീസര്‍ : ഹണി റോസ്‌ വ്യത്യസ്‌ത വേഷം

NewsDesk
റേച്ചല്‍ ടീസര്‍ : ഹണി റോസ്‌ വ്യത്യസ്‌ത വേഷം

റേച്ചല്‍ ടീസര്‍ പുറത്തിറക്കി അണിയറക്കാര്‍. നവാഗതസംവിധായകന്‍ അനന്ദിനി ബാല ഒരുക്കുന്ന സിനിമയുടെ തിരക്കഥ സംവിധായകന്‍ എബ്രിഡ്‌ ഷൈന്‍, കവി രാഹുല്‍ മനപ്പാട്ട്‌ എന്നിവരുടേതാണ്‌. രാഹുലിന്റെ കഥയെ ആസ്‌പദമാക്കിയാണ്‌ തിരക്കഥ. എഴുത്തിനു പുറമെ എബ്രിഡ്‌ ചിത്രത്തിന്റെ നിര്‍മ്മാണത്തിലും പങ്കാളിയാകുന്നു. ബാദുഷ എന്‍എം, ഷിനോയ്‌ മാത്യു എന്നിവരുടെ ബാദുഷ പ്രൊഡക്ഷന്‍സ്‌, പെന്‍ ആന്റ്‌ പേപ്പര്‍ ക്രിയേഷന്‍സ്‌ ബാനറുകളാണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌.
 

രാധിക രാധാകൃഷ്‌ണന്‍, ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, രാധിക, വന്ദിത, റോഷന്‍ ബഷീര്‍, ചന്തു സലീകം കുമാര്‍, പോളി വല്‍സന്‍, വിനീത്‌ തട്ടില്‍, ദിനേശ്‌ പ്രഭാകര്‍, ജോജി, ബൈജു എഴുപുന്ന എന്നിവരും സിനിമയുടെ ഭാഗമാകുന്നു. ഇഷാന്‍ ചബ്ര, ചന്ദ്രു ശെല്‍വരാജ്‌, മനോജ്‌ എന്നിവരാണ്‌ സംഗീതം, ഛായാഗ്രഹണം, എഡിറ്റിംഗ്‌ നിര്‍വഹിക്കുന്നത്‌.

Rachel teaser, honey rose plays lead role

RECOMMENDED FOR YOU:

no relative items