സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്, ചിത്രം രംഗീല

NewsDesk
സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്, ചിത്രം രംഗീല

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം രംഗീലയിലൂടെ ബോളിവുഡ് താരം സണ്ണിലിയോണ്‍ മലയാളത്തിലേക്കെത്തുന്നു. ബാക്ക് വാട്ടര്‍ സ്റ്റുഡിയോന്റെ ബാനറില്‍  ജയലാല്‍ മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെയറിടെയ്ല്‍ പ്രൊഡക്ഷന്‍സ് ആണ് സഹനിര്‍മ്മാതാക്കള്‍.വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് വിതരണം നടത്തും. സോഷ്യല്‍ മീഡിയയിലൂടെ താരം അണിയറക്കാര്‍ക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് സിനിമ പ്രഖ്യാപിച്ചു.


സന്തോഷ് നായര്‍ മുമ്പ് ഫഹദ് ഫാസില്‍ ചിത്രം മണിരത്‌നം ഒരുക്കിയിരുന്നു. കൂടാതെ ധ്യാന്‍ ശ്രീനിവാസന്‍, അന്ന രേഷ്മ എന്നിവരെ പ്രധാനതാരങ്ങളാക്കി സച്ചിന്‍ എന്ന ചിത്രവും അദ്ദേഹം ഒരുക്കുന്നു. 


സണ്ണി ബോളിവുഡില്‍ തന്റെ സ്ഥാനം നേടികഴിഞ്ഞു. ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമകളിലേക്കെത്തുകയാണ് താരം. വീരമ്മദേവി എന് ചിത്രത്തിലൂടെ ദക്ഷിണേന്ത്യന്‍ സിനിമാലോകത്തേക്കും താരം കാലെടുത്തുവയ്ക്കുന്നു. വീരമ്മദേവി തമിഴ്, തെലുഗ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായാണ് ഒരുക്കുന്നത്.


പുതിയ മലയാളം സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കി.

 

sunny announces her malayalam movie rangeela

RECOMMENDED FOR YOU: