നടി മംമ്ത മോഹന്‍ദാസും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത പൂജ ചടങ്ങുകളോടെ അനുശ്രീ, സൈജു കുറുപ്പ്, ജോമോന്‍ ജ്യോതിര്‍ ടീം ഒരുമിക്കുന്ന പ്രേംപാറ്റയുടെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ആയിഷ സംവിധായകന്‍ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ലിജീഷ് കുമാറിന്റേതാണ്. യുവ റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ആണ് സിനിമ.
ജുനൈസ് വിപി, സാഫ്‌ബോ, രാജേഷ് മാധവന്‍, സിദ്ദീഖ്, സഞ്ജു ശിവറാം, ഇര്‍ഷാദ് അലി, തെസ്‌നി ഖാന്‍, ജിബിന്‍ ഗോപിനാഥ്, ബിബിന്‍ പെരുമ്പിള്ളി, കുഞ്ഞിക്കൃഷ്ണന്‍ മാഷ്, അശ്വിന്‍ വിജയന്‍, സനീഷ് ഗിന്നസ്, ടിസ്‌തോമസ്, ഇന്നസന്റ് സോണറ്റ്, ഉണ്ണിരാജ, ഷംല ഹംസ തുടങ്ങിയവര്‍ സഹതാരങ്ങളായെത്തുന്നു. എന്‍എസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമ ക്യാമ്പസിന്റെ എനര്‍ജിയും നൊസ്റ്റാള്‍ജിയയും സൗഹൃദവവും സംഗീതവും റൊമാന്‍സുമെല്ലാമുള്ളതാണ്. അണിയറയില്‍ ഛായാഗ്രഹണം രണദീവ്, എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗ്ഗീസ് എന്നിവരാണ്.
ആമിറിന്റെ ബാനര്‍ സ്റ്റുഡിയോ ഔട്ട്‌സൈഡേഴ്‌സ് സിനിമ നിര്‍മ്മിക്കുന്നു. സംഗീതസംവിധായകന്‍ അങ്കിത് മേനോന്‍ സഹനിര്‍മ്മാതാവാകുന്നു.