2010 ലെ വമ്പന്‍ വിജയം പോക്കിരിരാജയുടെ സ്വീക്കല്‍ അടുത്ത മാസം ചിത്രീകരണം ആരംഭിക്കുകയാണ്. മധുരരാജ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പോക്കിരിരാജയിലെ വേഷം തന്നെയാണ് മമ്മൂക്കയ്ക്ക്. എന്നാല്‍ കഥ പോക്കിരിരാജയിലെ തുടര്‍ച്ചയാവില്ല. സിനിമയുടെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ അറിയിച്ചു.
ടൈറ്റില്‍ മധുരരാജ എന്നാണെങ്കിലും സിനിമയുടെ ചിത്രീകരണം മുഴുവനായും കേരളത്തിലായിരിക്കും. മമ്മൂട്ടിയുടെ മധുരയിലെ പാസ്റ്റ് ചിത്രത്തിലുണ്ടാവില്ല. എറണാകുളത്ത് ആഗസ്റ്റ് 9ന് ചിത്രീകരണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. 40ആര്‍ട്ടിസ്റ്റുകളോളം ചിത്രത്തിലുണ്ടാവും.
രാജയുടെ അനുജനായി പൃഥ്വിരാജ് ചിത്രത്തിലുണ്ടാവില്ല. എന്നാല്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നെടുമുടി വേണു, സലീം കുമാര്‍, വിജയരാഘവന്‍ എന്നിവര്‍ ഉണ്ടാവും. തമിഴ് നടന്‍ ജയ് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനുശ്രീ,മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരും ചിത്രത്തിലുണ്ടാവും.
സംവിധായകന്‍ - തിരക്കഥാകൃത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മുന്‍ചിത്രങ്ങളായ പുലിമുരുകന്‍ പോലെ ഈ ചിത്രത്തിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ട്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മധുരരാജ പൂര്‍ത്തിയായ ഉടനെ ഇരുവരും അടുത്ത പ്രൊജക്ടിനുവേണ്ടിയും ഒന്നിക്കുന്നുണ്ട്.
നിവിന്‍ പോളിക്കൊപ്പമുള്ള സിനിമ അടുത്ത വര്‍ഷം ആദ്യം തുടങ്ങാനിരിക്കയാണ്. ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമതെന്നും അറിയിച്ചു. നിവിനും വൈശാഖും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും പ്രതീക്ഷിക്കുന്നത്. ബിജുമേനോന്‍ ചിത്രം ആനക്കള്ളന്‍ തിരക്കഥ ഒരുക്കുന്നതും ഉദയ്കൃഷ്ണയാണ്. അടുത്ത മാസം ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കും.