സുജിത് വാസുദേവ് ചിത്രത്തില്‍ അനുശ്രീ ഓട്ടോ ഡ്രൈവറാകുന്നു

NewsDesk
സുജിത് വാസുദേവ് ചിത്രത്തില്‍ അനുശ്രീ ഓട്ടോ ഡ്രൈവറാകുന്നു

വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ സംവിധായകരുടെ ഒരു നല്ല ചോയ്‌സ് ആയി മാറിയിരിക്കുന്നു അനുശ്രീ. തന്നിലേക്കെത്തുന്ന അത്തരം റോളുകള്‍ വളരെ മനോഹരമായി തന്നെ അനു ചെയ്യുകയും ചെയ്യുന്നു. ഛായാഗ്രാഹകരില്‍ നിന്നും സംവിധാനത്തിലേക്ക് തിരിഞ്ഞ സുജിത് വാസുദേവന്‍ ഒരുക്കുന്ന 'ഒട്ടാര്‍ഷ'എന്ന ചിത്രത്തില്‍ ആണ് അനു ഓട്ടോ ഡ്രൈവറായെത്തുന്നത്.

സിനിമയില്‍ അനുശ്രീ മാത്രമാണ് ലീഡിംഗ് ആക്ടര്‍, ബാക്കിയെല്ലാം പുതുമുഖങ്ങളായിരിക്കും. സുജിത്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അനുശ്രീയുടെ കഥാപാത്രമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ.സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് സിനിമയില്‍ ഉണ്ടാവുക.

മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷ യാത്രയിലെ സംഭവങ്ങളായതിനാല്‍ യാത്ര ചിത്രീകരിക്കുന്നതിനായി മൂന്നോ നാലോ ക്യാമറകള്‍ ഉപയോഗിച്ചായിരിക്കും ചിത്രീകരിക്കുന്നത്.

ഓട്ടോസ്റ്റാന്റ് ആണ് ഒരു ലൊക്കേഷന്‍. കണ്ണൂര്‍ അല്ലെങ്കില്‍ കോഴിക്കോട് ഉള്ള ലൊക്കേഷന്‍ ആണ് ഇതിനായി തിരയുന്നതെന്നും സംവിധായകന്‍ പറഞ്ഞു. ഫെബ്രുവരി അവസാനത്തോടെ ചിത്രീകരണം തുടങ്ങും. 
അനുശ്രീ ഇപ്പോള്‍ രമേഷ് പിഷാരടി ഒരുക്കുന്ന പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിന്റെ തിരക്കിലാണ്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി എന്ന ചിത്രത്തിലും അനുശ്രീ ഉണ്ട്.

Anusree as autodriver in sujith vasudevan's Ottarsha

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE