ആനക്കള്ളന്‍ പുതിയ ഗാനം കേള്‍ക്കാം

NewsDesk
ആനക്കള്ളന്‍ പുതിയ ഗാനം കേള്‍ക്കാം

സിനിമ റിലീസ് ചെയ്ത് ആഴ്ചകള്‍ക്ക ശേഷം അണിയറക്കാര്‍ ആനക്കള്ളന്‍ എന്ന ബിജു മേനോന്‍ ചിത്രത്തിലെ പണ്ടെങ്ങാണ്ടോ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. സായ്കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷംന കാസിം, ബിന്ദു പണിക്കര്‍, തുടങ്ങിയ താരങ്ങളെല്ലാം ഒരു വിവാഹവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതാണ് ഗാനരംഗം.


മധു ബാലകൃഷ്ണന്‍, അഫ്‌സല്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഒരു ഉത്സവപ്രതീതിയുണ്ട. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നാദിര്‍ഷയാണ്.


സുരേഷ് ദിവാകര്‍ ഒരുക്കിയ ഒരു കോമഡി ത്രില്ലര്‍ ആണ് ആനക്കള്ളന്‍. സപ്്ത തരംഗ് സിനിമയുടെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ. സിനിമാറ്റോഗ്രാഫര്‍ ആല്‍ബി എഡിറ്റിംഗ് ജോണ്‍ കുട്ടി.


ബിജു മേനോന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായികയാകുന്നത്. അനന്തപുരം കൊട്ടാരത്തില്‍ നടന്ന ഒരു കൊലപാതകത്തിന്റെ അന്വേഷണം കള്ളന്‍ പവിത്രനില്‍ എത്തുന്നതും തുടര്‍ന്നുണ്ടായ രസകരമായ സംഭവങ്ങളുമാണ് ചിത്രത്തില്‍.ഒക്ടോബര്‍ 18ന് റിലീസ് ചെയ്ത ചിത്രം നല്ല പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്.

anakallan new song released

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE