ലാക്‌മെ ഫാഷന്‍ വീക്ക് സമ്മര്‍/ റിസോര്‍ട്ട് 2018 ഗ്രാന്റ് ഫിനാലെ പതിവുപോലെ താരനിബിഡമായിരുന്നു. ശ്രീദേവി, അനാമിക ഖന്ന ഡിസൈന്‍ ചെയ്ത മിനി ഡോപ്പല്‍ഗാംഗര്‍ വസ്ത്രത്തില്‍ ഏവരേയും ഞെട്ടിക്കുന്ന ലുക്കിലാണ് ചടങ്ങിലെത്തിയത്.
മകള്‍ ജാഹ്നവി കപൂര്‍, ദടക് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു, അവരുടെ അമ്മയില്‍ നിന്നുമാണ് അവര്‍ക്ക് സൗന്ദര്യം ലഭിച്ചിരിക്കുന്നതെന്ന്് തെളിയിക്കുകയായിരുന്നു. ശ്രീദേവിയും ജാഹ്നവിയും അനാമിക ഖന്നയുടെ ഡിസൈനുകളാണ് ധരിച്ചതെങ്കിലും വ്യത്യസ്തമായിരുന്നു . പ്രീ സ്വിച്ച്ഡ് സാരിയിലായിരുന്നു ശ്രീദേവി തിളങ്ങിയത്.
സാരിയെങ്ങനെ വ്യത്യസ്തമായും സ്റ്റൈലിഷായും ധരിക്കാമെന്ന് താരം കാണിച്ചു. സാരിക്കൊപ്പം നിലത്തു മുട്ടുന്ന എബ്രോയിഡറി ചെയ്ത ജാക്കറ്റും അണിഞ്ഞിരുന്നു. ക്ലാസിക് ഇന്ത്യന്‍ !ഔട്ട്ഫിറ്റ് സ്റ്റൈലിഷ് ആയി എങ്ങനെ അണിയാമെന്ന് കാണിക്കുന്നതായിരുന്നു അവരുടെ സ്റ്റൈല്‍. ഇതിനൊപ്പം മാച്ചിങ്ങായ ഒരു ബെല്‍റ്റും അവര്‍ ധരിച്ചിരുന്നു.
A post shared by Mango Bollywood (@mangobollywood) on Feb 4, 2018 at 10:56pm PST
ജാഹ്നവി എബ്രോയിഡറി ചെയ്ത ഒരു ടോപ്പും വെല്‍ ഫിറ്റഡ് പാന്റ്‌സ് സെറ്റും ആണ് ധരിച്ചിരുന്നത്. അമര്‍പാലി ജ്വല്ലറിയില്‍ നിന്നുമുള്ള കമ്മലുകളും സ്ട്രാപ്പി നൂഡ് ഹീല്‍സും വസ്ത്രത്തിനൊപ്പം ഏറെ ഇണങ്ങുന്നതായിരുന്നു.അമ്മ ശ്രീദേവിയില്‍ നിന്നും വ്യത്യസ്തമായി അവര്‍ മുടിയും മേക്കപ്പും ലളിതമാക്കി.