അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.മോം എന്ന ചിത്രത്തിലെ അഭിനയത്തിന് അന്തരിച്ച നടി ശ്രീദേവിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്‌കാരം എആര്‍ റഹ്മാന്‍ സ്വന്തമാക്കിയതും മോം എന്ന ചിത്രത്തിലൂടെയാണ്. മണിരത്‌നം ചിത്രം കാട്ര് വെളിയിടൈ എന്നതിലൂടെ എആര്‍ റഹ്മാന്‍ മികച്ച സംഗീതസംവിധാനത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ബാഹുബലി 2 ആണ് ജനപ്രിയ ചിത്രം.
അന്തരിച്ച നടന്‍ വിനോദ് ഖന്നയ്ക്കാണ് ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ്. വില്ലേജ് റോ്ക്ക് സ്റ്റാഴ്‌സ് എന്ന അസമീസ് ചിത്രമാണ് മികച്ച സിനിമ. റിഥി സെന്‍ ആണ് മികച്ച നടന്‍.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഭയാനകവും ടേക്ക് ഓഫും മൂന്ന് അവാര്‍ഡുകള്‍ സ്വന്തമാക്കി.ഭയാനകം എന്ന ചിത്രത്തിന് ജയരാജിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. മികച്ച അവലംബിത കഥയ്ക്കുള്ള പുരസ്‌കാരവും ജയരാജിനാണ്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും ഭയാനകത്തിലൂടെ നിഖില്‍ എസ് പ്രവീണ്‍ സ്വന്തമാക്കി.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് ഫാസിലിന് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച മലയാള ചിത്രവും , തിരക്കഥാകൃത്തും തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് സ്വന്തമാക്കിയത്. സജീവ് പാഴൂര്‍ ആണ് മികച്ച തിരക്കഥാകൃത്ത്.
ടേക്ക് ഓഫിന് പ്രത്യേക ജൂറി പരാമര്‍ശവും ഇതിലെ നായിക സമീറയെ അവതരിപ്പിച്ചതിലൂടെ പാര്‍വ്വതിയ്ക്കും പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിംഗിനുള്ള പുരസ്‌കാരം സന്തോഷ് രാമന്‍ സ്വന്തമാക്കിയതും ടേക്ക് ഓഫിലൂടെയാണ്.
മികച്ച ഗായകനായി എട്ടാമത്തെ തവണയും യേശുദാസിനെ തിരഞ്ഞെടുത്തു. വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ പോയി മറഞ്ഞ കാലം എന്ന ഗാനത്തിലൂടെയാണ് പുരസ്‌കാരം ലഭിച്ചത്.
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി ആളൊരുക്കം തിരഞ്ഞെടുക്കപ്പെട്ടു. വാക്കിംഗ് വിത്ത് ദ വിന്‍ഡ് എന്ന ചിത്രത്തിലൂടെ സൗണ്ട് ഡിസൈനര്‍ക്കുള്ള പുരസ്‌കാരം സനല്‍ ജോര്‍ജ്ജും ജസ്റ്റിന്‍ എ ജോസും പങ്കിട്ടു. കെഎം അനീസിന്റെ സ്ലേവ് ജെനസിസ് കഥേതര വിഭാഗത്തിലും അവാര്‍ഡ് നേടി.