സണ്ണി ലിയോണ്‍ മലയാളസിനിമാലോകത്തേക്ക് എത്തുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. മണിരത്‌നം സംവിധായകന്‍ സന്തോഷ് നായര്‍ ഒരുക്കുന്ന രംഗീല എന്ന ചിത്രത്തിലൂടെയാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം തുടക്കത്തില്‍ ആരംഭിക്കുകയാണ്. നടി തന്നെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചതാണിത്.
മലയാളത്തിലെ തന്റെ മുഴുനീള സിനിമ രംഗീല ഫെബ്രുവരി ആദ്യം ഷൂട്ടിംഗ് ആരംഭിക്കുകയാണ്. സന്തോഷ് നായര്‍ ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ ആണ്.
അണിയറക്കാരുടെ റിപ്പോര്‍ട്ട് അനുസരിച്ച് രംഗീല ഒരു തമാശ നിറഞ്ഞ റോഡ് മൂവിയാണ്. ഗോവയില്‍ നിന്നും ഹംപിയിലേക്ക് യാത്ര ചെയ്യുന്ന ഒരു കൂട്ടം ആളുകളുടെ കഥ. സിനിമയില്‍ അവരുടെ ഡാന്‍സ് ഉണ്ടാകും. മലയാളം ഡയലോഗുകളൊന്നും അവര്‍ക്കില്ല. അജു വര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍, സലീം കുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.
ജയലാല്‍ മേനോന്‍ ആണ് രംഗീല കഥ എഴുതിയിരിക്കുന്നത്. ഫെയറിടെയ്ല്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് അദ്ദേഹത്തിന്റെ ബാക്ക് വാട്ടര്‍ സ്റ്റുഡിയോ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചി, ഗോവ, ഹംപി,ചികമംഗളൂരു എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
സണ്ണി ലിയോണ്‍ മമ്മൂട്ടി ചിത്രം മധുരരാജയില്‍ ഒരു സ്‌പെഷല്‍ ഡാന്‍സ് ചെയ്യുന്നുണ്ട്. വൈശാഖ് ആണ് സംവിധായകന്‍.