സണ്ണി ലിയോണ്‍ മലയാളത്തിലേക്കെത്തുന്ന രംഗീലയില്‍ സുരാജ് വെഞാറമൂട്

NewsDesk
സണ്ണി ലിയോണ്‍ മലയാളത്തിലേക്കെത്തുന്ന രംഗീലയില്‍ സുരാജ് വെഞാറമൂട്

ബോളിവുഡ് താരം സണ്ണി ലിയോണ്‍ തന്റെ ആദ്യ മലയാളചിത്രത്തിന് തയ്യാറെടുക്കുന്ന കാര്യം നേരത്തെ പറഞ്ഞിരുന്നു. റോഡ് ട്രിപ്പിനെ ആസ്പദമാക്കി ഒരുക്കുന്ന കോമഡി ചിത്രം ഒരുക്കുന്നത് സന്തോഷ് നാരായണനാണ്. 


പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് നല്ല ഒരു താരനിര സിനിമയിലുണ്ടെന്നതാണ്. ദേശീയ അവാര്‍ഡ് ജേതാക്കളായ സുരാജ് വെഞാറമൂട്, സലീം കുമാര്‍ എന്നിവര്‍ക്ക് പുറമെ ഹരീഷ് കണാരന്‍, അജു വര്‍ഗ്ഗീസ്, രമേഷ് പിഷാരടി, എന്നിവരും സിനിമയുടെ ഭാഗമാകുന്നു. 


ദക്ഷിണേന്ത്യയിലെ മികച്ച ടൂറിസ്റ്റ് സ്ഥലങ്ങളില്‍, ഗോവ ഉള്‍പ്പെടെ, സിനിമയുടെ ചിത്രീകരണം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് സിനിമ.

Suraj venjaramoodu also be part of sunny leon's first malayalam movie rangeela

RECOMMENDED FOR YOU: