സംവൃത സുനില്‍ ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുന്നു

NewsDesk
സംവൃത സുനില്‍ ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുന്നു

ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ ബിഗ്‌സ്‌ക്രീനിലേക്ക് തിരികെയെത്തുന്നു. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലായിരുന്നു സംവൃത അവസാനം അഭിനയിച്ചത്. അടുത്തിടെ നായിക നായകന്‍ എന്ന റിയാലിറ്റി ഷോയില്‍ ജഡ്ജായി മിനിസ്‌ക്രീനിലെത്തിയിരുന്നു താരം.


ഒരു വടക്കന്‍ സെല്‍ഫി ഫെയിം ജി പ്രജിത് ഒരുക്കുന്ന സിനിമയില്‍ ബിജു മേനോന്‍ കഥാപാത്രത്തിന്റെ ഭാര്യവേഷമാണ് സംവൃത ചെയ്യുന്നത്. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി സജീവ് പാഴൂര്‍ ആണ്.

റിപ്പോര്‍ട്ടുകള്‍ പറയുന്നത്, സിനിമയുടെ ചിത്രീകരണം തുടങ്ങി കഴിഞ്ഞെന്നും യുഎസ് സെറ്റില്‍ഡ് അഖില്‍ ജയരാജുമായുള്ള വിവാഹശേഷം അവിടെ താമസിക്കുന്ന സംവൃത ഡിസംബര്‍ 1ന് നാട്ടിലെത്തിയ ശേഷം സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നുമാണ്.


തമാശ കുടുംബചിത്രമാണിത്, ബിജു മേനോന്‍ ഒരു കല്പണിക്കാരനായാണ് ചിത്രത്തിലെത്തുന്നത്.
 

samvritha return to big screen in a biju menon film

RECOMMENDED FOR YOU: