മലയാളസിനിമയില്‍ നായകന്മാര്‍ ഗായകരാവുന്നത് ഇതാദ്യമൊന്നുമല്ല. ബിജു മേനോന്‍ തന്റെ ശബ്ദത്തില്‍ മുമ്പും ഗാനം ആലപിച്ചിട്ടുണ്ട്. വീണ്ടും ഗായകനായെത്തുകയാണ് താരം ആനക്കള്ളന്‍ എന്ന ചിത്രത്തിലൂടെ.
നാദിര്‍ഷയാണ് ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പടയോട്ടത്തിന് ശേഷം ഇറങ്ങാനിരിക്കുന്ന ബിജു മേനോന്‍ ചിത്രമാണ് ആനക്കള്ളന്‍. ഇവന്‍ മര്യാദരാമന്‍ ഒരുക്കിയ സുരേഷ് ദിവാകര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
കോമഡിയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ഒരു കൊലപാതകരഹസ്യചിത്രമാണിത്. ചിത്രത്തിന്റെ ട്രയിലര്‍ അടുത്തിടെ റിലീസ് ചെയ്തതിന് നല്ല പ്രേക്ഷകപ്രതികരണമാണ് ലഭിച്ചിരുന്നത്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികാവേഷത്തിലെത്തുന്നത്. ബാല, സിദ്ദീഖ്, സായ്കുമാര്‍, കൈലാസ്, സരയു, സുധീര്‍ കരമന, ഹരീഷ് കണാരന്‍, സുരേഷ് കൃഷ്ണ, ദേവന്‍, അനില്‍ മുരളി, ജനാര്‍ദ്ദനന്‍, ബിന്ദു പണിക്കര്‍, പ്രിയങ്ക എന്നിവരും സഹതാരങ്ങളായെത്തുന്നു.
സപ്തതരംഗ് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.