ആനക്കള്ളനില്‍ ബിജു മേനോന്‍ ഗായകനാകുന്നു

NewsDesk
ആനക്കള്ളനില്‍ ബിജു മേനോന്‍ ഗായകനാകുന്നു

മലയാളത്തിലെ ഗായകനടന്മാരുടെ നിരയിലേക്ക് ഒരാള്‍കൂടി. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍,ജയസൂര്യ, ഉണ്ണി മുകുന്ദന്‍ തുടങ്ങി ഒട്ടേറെ നടന്മാര്‍ ഗായകരെന്ന നിലയിലും പ്രശസ്തരായി. പുതിയതായി എത്തുന്നത് ബിജു മേനോന്‍ ആണ്. അദ്ദേഹത്തിന്റെ തന്നെ ആനക്കള്ളന്‍ എന്ന ചിത്രത്തിലൂടെ. 


ബിജു മേനോന്‍ തന്റെ സോഷ്യല്‍ പേജിലൂടെയാണ് പ്രേക്ഷകരോട് ഇക്കാര്യം അറിയിച്ചത്. ഒരിക്കല്‍ കൂടി ഗായകനാകുന്നു, ഇത്തവണ നാദിര്‍ഷയ്‌ക്കൊപ്പം ആനക്കള്ളനില്‍.


ബിജു മേനോനെ കൂടാതെ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദീഖ്, അനുശ്രീ, ഷംന കാസിം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ.

biju menon turns into singer in anakallan

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE