കങ്കണ റാവത്തിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ക്വീന്‍ എന്ന ബോളിവുഡ് ചിത്രം പ്രാദേശിക ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. നാല് ഭാഷകളില്‍ തമിഴ്, കന്നഡ,തെലുഗ്, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. സംസം എന്ന് പേരിട്ടിരിക്കുന്ന മലയാളം വെര്‍ഷനില്‍ മഞ്ജിമ മോഹന്‍ സമ നസ്രീന്‍ ആയി എത്തും. കാജല്‍ അഗര്‍വാള്‍ തമിഴിലും പാരുള്‍ യാദവ് കന്നഡ, തമന്ന ഭാട്ടിയ തെലുഗിലും നായികാവേഷം ചെയ്യുന്നു.
നീലകണ്ഠ ആണ് മലയാളം റീമേക്ക് സംവിധാനം ചെയ്യുന്നത്.
തമിഴില്‍ പാരിസ് പാരിസ് എന്ന പേരിലും ദാറ്റ് ഈസ് മഹാലക്ഷ്മി, ബട്ടര്‍ഫ്‌ളൈ എന്നീ പേരുകളില്‍ തെലുഗിലും കന്നഡയിലും ചിത്രം ഒരുക്കുന്നത്. സിനിമകളുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.