മലയാളം സിനിമ ക്വീനിലൂടെ പ്രേക്ഷകഹൃദയത്തിലിടം പിടിച്ച താരമാണ് സാനിയ. ക്വീനിലെ ചിന്നുവിനെ ആരും മറന്നു കാണില്ല, സാനിയ അയ്യപ്പന്‍ അടുത്തതായി മോഹന്‍ലാലന്റെ മകളായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തുന്നത്.
പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ലൂസിഫറിലാണ് സാനിയ ലാലേട്ടന്റെ മകളാകുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇന്ദ്രജിത്ത് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. അപ്പോത്തിക്കിരിയില്‍ സുരേഷ് ഗോപിയുടെ മകളായി സാനിയ മുമ്പ് അഭിനയിച്ചിരുന്നു. പ്രശസ്ത ഡാന്‍സ് റിയാലിറ്റി ഷോയില്‍ മൂന്നാംസ്ഥാനവും താരം സ്വന്തമാക്കിയിരുന്നു.