സംവിധായകന്‍ വിനയന്‍ തന്റെ സൂപ്പര്‍ഹിറ്റ് സിനിമ ആകാശഗംഗയുടെ സ്വീകല്‍ ഒരുക്കാനൊരുങ്ങുകയാണ്. ഏപ്രിലില്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമയുടെ കാസ്റ്റിംഗും പ്രീപ്രൊഡക്ഷന്‍ ജോലികളും നടന്നുകൊണ്ടിരിക്കുകയാണ്. വിനയന് മൂന്ന് പ്രൊജക്ടുകള്‍ വേറെയുമുണ്ട്. മോഹന്‍ലാല്‍,ജയസൂര്യ എന്നിവര്‍ക്കൊപ്പമുള്ള സിനിമകള്‍ക്ക് പുറമെ നങ്ങേലി എന്ന പേരില്‍ കേരളചരിത്രവുമായി ബന്ധപ്പെട്ടുള്ള സിനിമ കൂടി ചെയ്യുന്നുണ്ട് വിനയന്‍.
അടുത്തിടെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിനയന്‍ തന്റെ പ്ലാനുകളെ കുറിച്ച അറിയിച്ചിരുന്നു.
ആകാശഗംഗ 2 പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാലിനൊപ്പമുള്ള സിനിമയിലേക്ക് കടക്കും.
മോഹന്‍ലാലിനു വേണ്ടി മൂന്ന് തിരക്കഥകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും, അവസാനവട്ട ചര്‍ച്ചകള്‍ക്ക് ശേഷം പ്രൊജക്ട് ഫൈനലൈസ് ചെയ്യുമെന്നും സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. രണ്ട് പേരും അവരവരുടെ പ്രൊജക്ടുകളുമായി തിരക്കിലായതിനാല്‍ തന്നെ 2020 ഓടെ മാത്രമേ സിനിമ നടക്കുകയുള്ളൂ.
വിനയന്‍ ജയസൂര്യയ്‌ക്കൊപ്പം പുതിയ സിനിമയ്ക്കായി തയ്യാറെടുക്കുകയാണ്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലൂടെ ജയസൂര്യയെ മലയാളസിനിമയില്‍ അവതരിപ്പിച്ചത് വിനയന്‍ ആയിരുന്നു.2002ലാണ് സിനിമ റിലീസ് ചെയ്തത്. അതിനുശേഷം കാട്ടുച്ചെമ്പകം, വെള്ളിനക്ഷത്രം,ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചു. പുതിയ സിനിമ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.