ലൂസിഫറില്‍ മംമ്ത മോഹന്‍ദാസും 

NewsDesk
ലൂസിഫറില്‍ മംമ്ത മോഹന്‍ദാസും 

മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ അടുത്ത മാസം റിലീസ് ചെയ്യുകയാണ്. മുരളി ഗോപിയുടെ തിരക്കഥ സംവിധാനം ചെയ്യുന്നത് നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജ് ആണ്. മാസ് പൊളിറ്റിക്കല്‍ എന്റര്‍ടെയ്‌നര്‍ ആയ സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയ നേതാവായി മോഹന്‍ലാല്‍ എത്തുന്നു. ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഇന്ദ്രജിത് സുകുമാരന്‍, വിവേക് ഒബ്‌റോയ് എന്നിവരും സിനിമയിലുണ്ട്.


റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മംമ്ത മോഹന്‍ദാസ് സിനിമയില്‍ ഒരു മുഖ്യവേഷം ചെയ്യുന്നു. എന്നാല്‍ അണിയറക്കാര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ചെറിയതാണെങ്കിലും പ്രാധാന്യമുള്ള വേഷമാണെന്നാണ് വാര്‍ത്തകള്‍. 9 എന്ന സിനിമയില്‍ പൃഥ്വിരാജിനൊപ്പമാണ് അവസാനം താരമെത്തിയത്.

26 ദിവസം 56 പോസ്റ്റര്‍ പ്രൊമോഷന്‍ സ്ട്രാറ്റജിയുടെ ഭാഗമായി അണിയറക്കാര്‍ സിനിമയുടെ പോസ്റ്ററുകള്‍ ഇറക്കികൊണ്ടിരിക്കുകയാണ്. 


പഴയതും പുതുമുഖങ്ങളുമായ നിരവധി സഹതാരങ്ങളും സിനിമയുടെ ഭാഗമാകുന്നു. കലാഭവന്‍ ഷാജോണ്‍, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, നന്ദു, ജോണ്‍ വിജയ്, സുനില്‍ സുഗത, താര കല്യാണ്‍, ആദില്‍ ഇബ്രാഹിം, സച്ചിന്‍, ഫാസില്‍, പ്രവീണ്‍, ഷോണ്‍ റോമി,മാല പാര്‍വ്വതി എന്നിവര്‍. ടെക്‌നികല്‍ വിഭാഗത്തില്‍ സുജിത്ത് വാസുദേവ് ക്യാമറയും ദീപക് ദേവ് സംഗീതവും ഒരുക്കുന്നു.


മോഹന്‍ലാലിന്റെ സ്വന്തം ബാനറായ ആശിര്‍വാദ് സിനിമാസ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 28ന് സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Mamta Mohandas also part of Lucifer?

RECOMMENDED FOR YOU: