ക്വീന്‍ മലയാളം റീമേക്ക്: മഞ്ജിമ മോഹന്‍ , ഫ്രാന്‍സില്‍ ചിത്രീകരണം ആരംഭിച്ചു

NewsDesk
ക്വീന്‍ മലയാളം റീമേക്ക്: മഞ്ജിമ മോഹന്‍ , ഫ്രാന്‍സില്‍ ചിത്രീകരണം ആരംഭിച്ചു

കങ്കണ റാണൗത്തിന്റെ ക്വീന്‍ നാലുഭാഷകളില്‍ ഒരുങ്ങുന്നു. സാം സാം എന്ന് പേരിട്ടിരിക്കുന്ന മലയാളം വേര്‍ഷനില്‍ മഞ്ജിമ നായികയാകുന്നു.


കാജല്‍ അഗര്‍വാള്‍ തമിഴിലും തമന്ന ഭാട്ടിയ തെലുഗിലും പാരുല്‍ യാദവ് കന്നഡത്തിലും നായികമാരാകുന്നു. ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് മലയാളം റീമേക്കില്‍ മഞ്ജിമ മോഹന്‍ നായികയാകുന്നു. ഫ്രാന്‍സില്‍ വച്ച് സിനിമയുടെ ചിത്രീകരണം തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ താരം തന്നെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.


സാം സാം എന്നാണ് മലയാളം പേര്. തമിഴില്‍ പാരീസ് പാരീസ് എന്നും കന്നഡയില്‍ ബട്ടര്‍ഫ്‌ലൈ എന്നുമാണ് പേര്. കന്നഡയിലും തമിഴിലും രമേഷ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.തെലുഗില്‍ ചിത്രം സംവിധാനം ചെയ്യുന്നത് നേഷണല്‍ അവാര്‍ഡ് സ്വന്തമാക്കിയ ജി നീലകണ്ഠ റെഡ്ഡിയാണ്. 


മറ്റു ചിത്രങ്ങളുടേയും ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. മഞ്ജിമയുടെ പോസ്റ്റില്‍ സ്ഥലം പറയുന്നില്ലെങ്കിലും, നാലുപേരുമുള്ള ചിത്രം തമന്നയും കാജലും പോസ്റ്റ് ചെയ്ത ചിത്രത്തില്‍ സ്ഥലം പറയുന്നുണ്ട്.


ക്വീന്‍ എന്ന ചിത്രം വികാസ് ബാല്‍ സംവിധാനം ചെയ്തത്. കങ്കണയായിരുന്നു നായിക. വധുവായെത്തുന്ന നായികയും അവസാനനിമിഷം വരന്‍ ഒഴിവാക്കി പോകുന്നതും. നായിക ഒറ്റയ്ക്ക് ഹണിമൂണിനുപോകുന്നതുമൊക്കെയാണ് സിനിമ. താരത്തിന്റ കരിയറിലെ ബിഗ് ഹിറ്റായിരുന്നു സിനിമ. നേഷണല്‍ അവാര്‍ഡ് കങ്കണയ്ക്ക് നേടി കൊടുക്കുകയും ചെയ്തു ക്വീനിലെ കഥാപാത്രം.അടുത്ത വര്‍ഷം സാം സാം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Queen malayalam remake, Manjima mohan will play lead role in malayalam

RECOMMENDED FOR YOU: