ദുല്‍ഖര്‍ സല്‍മാന്റെ മലയാളസിനിമ റിലീസ് ചെയ്തിട്ട് ഒരുപാടു നാളായി. താരത്തിന്റെ അടുത്ത മലയാളസിനിമ ഒരു യമണ്ടന്‍ പ്രേമകഥ വിഷുവിന് തിയേറ്ററുകളിലേക്കെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 15നോ 12നോ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്.വിഷുക്കാലം അവധിക്കാലം കൂടിയായതിനാല്‍ ഏറെ സിനിമാപ്രേക്ഷകര്‍ തിയേറ്ററുകളിലേക്കെത്തുന്ന കാലമാണ്.
ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ഒരു യമണ്ടന്‍ പ്രേമകഥ സൂപ്പര്‍ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ടീമിന്റെ തിരക്കഥയിലാണ് ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മുഴുനീള കൊമേഴ്യല്‍ പടമായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാധാരണ മലയാളി ചെറുപ്പക്കാരനാണ് ദുല്‍ഖര്‍ കഥാപാത്രം. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി റീജിയണിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നിഖില വിമല്‍, തീവണ്ടി ഫെയിം സംയുക്ത മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ നായികാവേഷത്തിലെത്തുന്നത്. സലീം കുമാര്‍, സൗബിന്‍ ഷഹീര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍, ബിബിന്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്നിവരും ചിത്രത്തിലുണ്ട്.