ദുല്‍ഖര്‍ ശ്രീനാഥ് രാജേന്ദ്രനൊപ്പമാണ് സിനിമ തുടങ്ങിയത്. സെക്കന്റ് ഷോ എനന്ന ചിത്രത്തില് ഇരുവരും ഒന്നിച്ചിരുന്നു.
സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.
കുറുപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുകുമാരക്കുറുപ്പായാണ് കുഞ്ഞിക്ക എത്തുന്നത്. പോസ്റ്ററില്‍ സുകുമാരക്കുറുപ്പിന്റേയും ചാക്കോയുടേയും ജീവിതം മാറ്റി മറിച്ച അംബാസഡര്‍ കാറിലെ രാത്രിയാത്രയാണ്.സിനിമയിലെ ദുല്‍ഖറിന്റെ ഗെറ്റപ്പ് അടുത്തിടെ പുറത്തായിരുന്നു. ക്ലാസിക് 80 ലുക്കിലാണ് താരം.
ജിതിന്‍ കെ ജോസ് ആണ് സിനിമയുടെ കഥ. ഡാനിയന്‍ സായൂജ് നായര്‍, കെഎസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.