അനൂജ ചൗഹാന്റെ 2008ലെ ബെസ്റ്റ് സെല്ലര്‍ നോവല്‍ ദ സോയ ഫാക്ടറിനെ ആസ്പദമാക്കി ഒരു്ക്കുന്ന ബോളിവുഡ് സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രം സോയയാകുന്നത് സോനം കപൂര്‍ ആണ്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ആഡ്‌ലാബ്‌സ് ഫിലിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ദിവസം ദുല്‍ഖര്‍ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു.
ജൂണ്‍ 14 2019ന് സിനിമ തിയേറ്ററുകളിലേക്കെത്തും. സോയ സിംഗ് സൊളാങ്കി എന്ന പിആര്‍ എക്‌സിക്യൂട്ടിവിനെ ചുറ്റിപറ്റിയാണ് സിനിമ. 1983ല്‍ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് സ്വന്തമാക്കിയ സമയത്താണ് സോയ ജനിച്ചത്. ഇന്ത്യന്‍ ടീമിനും മീഡിയയ്ക്കും അവള്‍ ഭാഗ്യമാണ്. എല്ലാവര്‍ക്കും ഭാഗ്യമാണെങ്കിലും ടീമിന്‍രെ ക്യാപ്റ്റന് നിഖില്‍ ഖോഡയും സോയയും എപ്പോഴും വഴക്കായിരുന്നു. ക്യാപ്റ്റന്‍ ഒരിക്കലും ഭാഗ്യത്തില്‍ വിശ്വസിക്കുന്ന ആളല്ല.
ദുല്‍ഖര്‍ നിഖില്‍ ആയാണ് സിനിമയില്‍ എത്തുന്നത്. ക്രിക്കറ്റ് താരമാവുന്നതിന് വേണ്ടി താരം പരിശീലനം നേടിയിരുന്നു. താരത്തിന്റെ പരിശീലനചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.