ബോളിവുഡില്‍ തിരക്കുകളിലായിരുന്ന ദുല്‍ഖര്‍ തന്റെ മലയാളസിനിമ ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീമിനൊപ്പം അവസാന ഷെഡ്യൂളിനുവേണ്ടി എത്തി. കുറച്ചുമാസങ്ങളായി ദുല്‍ഖറിന്റെ തിരക്കുകള്‍ കാരണം ടീം ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ താരം എത്തിയതോടെ അണിയറക്കാര്‍ ഏറ്റവും വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ്. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ബിബിന്‍ ജോര്‍ജ്ജ് വിഷ്ണു ഉണ്ണിക്കൃഷ്ണന് ടീമിന്റേതാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിഷ്ണു- ബിബിന്‍ ടീമിന്റെ മുന്‍ സ്ക്രിപ്റ്റുകളായ അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്റോഷന്‍ എന്നിവ പോലെ ഒരു യമണ്ടന്‍ പ്രേമകഥയും മുഴുവനായും ഒരു കൊമേഴ്സ്യല്‍ സിനിമയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിഖില വിമല്‍, തീവണ്ടി ഫെയിം സംയുക്ത മേനോന് എന്നിവരാണ് നായികകഥാപാത്രങ്ങള്‍ ചെയ്യുന്നത.് സലിം കുമാര്‍, സൗബിന് ഷഹീര്‍, ഹരീഷ് കണാരന്, ധര്മ്മജന്, ബിബിന്‍, വിഷ്ണു ഉണ്ണികൃഷ്ണന് എന്നിവരും സഹതാരങ്ങളാകുന്നു.
സിനിമയില്‍ ദുല്‍ഖര്‍ സാധാരണക്കാരനായ ഒരു മലയാളിയുവാവാണ്. ഫോര്‍ട്ട കൊച്ചി, മട്ടാഞ്ചേരി പശ്ചാത്തലമാക്കിയാണ് കഥ. ദുല്‍ഖറിനെ ഇതുവരെ കാണാത്ത ഒരു വേഷമായിരിക്കും സിനിമയിലേതെന്നാണ് അണിയറക്കാര്‍ പറയുന്നത്.