സുഗീതിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന ചാക്കോച്ചന് സിനിമ ശിക്കാരി ശംഭു ട്രയിലര്‍ റിലീസ് ചെയ്തു. പീലിപ്പോസ് അഥവാ പീലി എന്ന കഥാപാത്രത്തെയാണ് താരം സിനിമയില്‍ അവതരിപ്പിക്കുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന് ഫെയിം വിഷ്ണു ഉണ്ണിക്കൃഷ്ണന്, ശിവദ എന്നിവരും സിനിമയിലുണ്ട്. സംവിധായകന് തന്നെ ചിത്രം ഒരു എന്റര്ടെയ്നര് ആയിരിക്കുമെന്ന് പറയുന്നുണ്ട്.
വേട്ടക്കാരാണെന്ന് പറഞ്ഞുനടക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് സിനിമയെന്ന് ട്രയിലറില്‍ നിന്നും മനസ്സിലാക്കാം. തമാശയ്ക്ക് പ്രാധാന്യം നല്‍കിയാണ് ട്രയിലര്‍ ഇറക്കിയിരിക്കുന്നത്. കോതമംഗലത്തിന്റെ ഉള്‍നാടന്‍ ഭംഗി സിനിമയില്‍ നന്നായി കാണിച്ചിരിക്കുന്നുണ്ട് എന്നും ട്രയിലറില്‍ വ്യക്തം.
ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.