ഭഗവാന്‍ ദാസന്റെ രാമരാജ്യം ട്രയിലര്‍ പുറത്തുവിട്ടു

NewsDesk
ഭഗവാന്‍ ദാസന്റെ രാമരാജ്യം ട്രയിലര്‍ പുറത്തുവിട്ടു

ഭഗവാന്‍ ദാസന്റെ രാമരാജ്യം ട്രയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.നവാഗതനായ റഷീദ്‌ പറമ്പില്‍ ഒരുക്കുന്ന സിനിമയില്‍ അക്ഷയ്‌ രാധാകൃഷ്‌ണന്‍ പ്രധാന വേഷത്തിലെത്തുന്നു. ടിജി രവി സിനിമയില്‍ മുഖ്യവേഷത്തിലെത്തുന്നു. ഭഗവാന്‍ ദാസന്റെ രാമരാജ്യം ജൂലൈ 11ന്‌ തിയേറ്ററുകളിലേക്കെത്തുന്നു.
പൊളിറ്റിക്കല്‍ സറ്റയര്‍ ചിത്രമായാണ്‌ സിനിമ ഒരുക്കുന്നത്‌. അമ്പലത്തിലെ ഉത്സവത്തിന്‌ നടക്കുന്ന ബാലെയും അതുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ്‌ സിനിമ പറയുന്നത്‌.

ഫെബിന്‍ സിദാര്‍ത്ഥ്‌ എഴുതിയിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത്‌ റയ്‌സണ്‍ കല്ലടയില്‍ റോബിന്‍ റീല്‍സ്‌ പ്രൊഡക്ഷന്‍സ്‌ ബാനറിലാണ്‌. നന്ദന രാജന്‍, ഇര്‍ഷാദ്‌ അലി, മണികണ്‌ഠന്‍ പട്ടാമ്പി, പ്രശാന്ത്‌ മുരളി, വിനോദ്‌ തോമസ്‌, റോഷ്‌ന ആന്‍ റോയ്‌, വസിഷ്‌ഠ്‌, വരുണ്‍ ധാര , നിയാസ്‌ ബക്കര്‍ എന്നിവരും ചിത്രത്തിലെത്തുന്നു.

ഭഗവാന്‍ ദാസന്റെ രാമരാജ്യം അണിയറയില്‍ ഷിഹാബ്‌ ഒങ്ങല്ലൂര്‍ സിനിമാറ്റോഗ്രഫി, കെആര്‍ മിഥുന്‍ എഡിറ്റിംഗ്‌, വിഷ്‌ണു ശിവശങ്കര്‍ സംഗീതം എന്നിവരാണ്‌.
 

The makers of the upcoming Malayalam film, Bhagavan Dasante Ramarajyam, released the film's trailer

RECOMMENDED FOR YOU: