ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി സിനിമ പ്രഖ്യാപിച്ചതുമുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ആദ്യമായാണ് ഇത്തരമൊരു സിനിമ മലയാളത്തില്‍ എന്നതുതന്നെയാണ് വലിയ പ്രത്യേകത. ഒരു ട്രാന്‍സ് പേഴ്‌സണിന്റെ കഥയാണ് സിനിമ. ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത ട്രയിലര്‍ ഇറക്കിയിരിക്കുന്നത് അഞ്ച് ട്രാന്‍സ് വുമണുകള്‍ ഒരുമിച്ചാണെന്നുള്ളതാണ്. ഇതും ചരിത്രത്തില്‍ ആദ്യത്തെ സംഭവം തന്നെയാണ്.അഞ്ച് വ്യക്തികള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ജു-രഞ്ജിമാര്‍, സാറ ഷെയ്ക്ക് ഐടി പ്രൊഫഷണല്‍, ത്രിപ്തി ഷെട്ടി - എന്റര്‍പ്രെയ്‌നര്‍, ശീതല്‍ ശ്യാം-,സോഷ്യല്‍ ആക്ടിവിസ്റ്റ്, റിയ-ലീഗല്‍ അഡൈ്വസര്‍, എന്നിവരാണ്.എല്ലാവരും മലയാളികളാണ്.
കൊച്ചി, ഇടപ്പള്ളിയിലെ പ്രൊമിനന്റ് മാളില്‍ ഞായറാഴ്ച 9മണിക്കായിരുന്നു ലോഞ്ചിംഗ്. ജയസൂര്യയ്ക്കു പുറമെ ജ്വല്‍ മേരി, ഇന്നസെന്റ്, സുരാജ് വെഞാറമൂട്, അജു വര്‍ഗ്ഗീസ്, ജോജു ജോര്‍ജ്ജ് എന്നിവരും ചിത്രത്തിലുണ്ട്. ഡ്രീംസ് ആന്റ് ബിയോണ്ട്‌സിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ഞാന്‍ മേരിക്കുട്ടി ജൂണ്‍ 15ന് തിയേറ്ററുകളിലെത്തും.