നിത്യ മേനോന്‍ കുറച്ചായി മലയാളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. മറ്റു ഭാഷകളില്‍ നിരവധി പ്രൊജക്ടുകളുമായി തിരക്കിലായിരുന്നു താരം. വി കെ പ്രകാശ് ചിത്രം പ്രാണയാണ് താരത്തിന്റെ അടുത്ത് റിലീസ് ചെയ്ത ചിത്രം. തിരുവനന്തപുരത്ത് ചിത്രീകരിച്ച് കോളാമ്പി എന്ന ടികെ രാജീവ് കുമാര്‍ ചിത്രത്തിലും നിത്യ അഭിനയിച്ചിരുന്നു.
അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം അടുത്തുതന്നെ മലയാളത്തില്‍ എത്തുന്നുവെന്ന് അറിയിച്ചിരുന്നു. ദേശീയതലത്തിലുള്ള ഒരു അത്‌ലറ്റിന്റെ കഥയാണ് സിനിമ പറയുന്നത്.
മിഷന്‍ മംഗല്‍ എന്ന ചിത്രത്തിലൂടെ അക്ഷയ് കുമാറിനൊപ്പം ബോളിവുഡിലും നിത്യ അരങ്ങേറ്റം കുറിയ്ക്കുകയാണ്. ചിത്രത്തില്‍ ഒരു ശാസ്ത്രഞ്ജയായാണ് നിത്യ എത്തുന്നത്. ജഗന്‍ ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദ്യ ബാലന്‍, തപ്‌സി പന്നു, ശര്‍മ്മാന്‍ ജോഷി, സൊനാക്ഷി സിംഹ എന്നിവരുമെത്തുന്നു.
പുതിയ മലയാളസിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദംഗല്‍ സിനിമ പോലെ ഒരു സിനിമ, ബിഗ് പ്രൊജക്ടായിരിക്കുമിതെന്നാണ് താരം പറഞ്ഞത്.