ബാംഗ്ലൂര്‍ ഡെയ്‌സിനുശേഷം നിത്യ മേനോനും ഫഹദ് ഫാസിലും ഒരിക്കല്‍കൂടി പ്രണയജോഡികളാവുന്നു. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ നിത്യ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തില്‍ അടുത്ത ഫെബ്രുവരിയിലോ മാര്‍ച്ചിലോ താന്‍ ഫഹദിനൊപ്പം ഒരു സിനിമ ചെയ്യുന്നു.
നിത്യ മേനോന്‍ ഇപ്പോള്‍ ടി കെ രാജീവ് കുമാറിന്റെ കൊളാമ്പി എന്ന ചിത്രത്തിന്റ ഷൂട്ടിംഗിലാണ്. തിരുവന്തപുരത്താണ് ചിത്രീകരണം. കൂടാതെ വികെ പ്രകാശ് സംവിധാനം ചെയ്ത ഏകാംഗ ചിത്രം പ്രാണ റിലീസിംഗിനൊരുങ്ങുകയാണ്. മറ്റു ഭാഷകളിലും താരം തിരക്കിലാണ്. എന്‍ടിആര്‍ ബയോപികില്‍ മഹാനടി സാവിത്രിയായെത്തുന്നത് നിത്യ മേനോന്‍ ആണ്. കൂടാതെ തമിഴില്‍ മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ ബയോപിക് ചിത്രത്തില്‍ ജയലളിതയുടെ വേഷം ചെയ്യുന്നത് നിത്യ മേനോന്‍ ആണ്. ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍ ശശികലയുടെ വേഷത്തിലെത്തുന്നു.