ഈ വര്‍ഷം നിത്യ മേനോന് ചെയ്യുന്ന രണ്ടാമത്തെ മലയാളസിനിമ, തത്സമയം ഒരു പെണ്‍കുട്ടിക്ക് ശേഷം ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ. കോളാമ്പി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ തിരുവനന്തപുരത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി. നിത്യ തന്റെ കഥാപാത്രത്തെ പറ്റി പറഞ്ഞിരിക്കുന്നത്, കൊച്ചി മുസിരിസ് ബിനാലെയില്‍ തന്റെ ഒരു ആര്‍ട്ട് വര്‍ക്ക് അവതരിപ്പിക്കാനായെത്തുന്ന ഒരു ആര്‍ട്ടിസ്റ്റ് ആണ് കഥാപാത്രം. നായികയേയും അവരുടെ വര്‍ക്കിനേയും സ്വാധീനിക്കുന്ന ഒരു വൃദ്ധദമ്പതികളുടെ കഥയാണിത്. ദമ്പതികളും ആര്‍ട്ടിസ്റ്റും തമ്മിലുണ്ടാകുന്ന ബന്ധത്തിന്റെ കഥയും സിനിമ പറയുന്നു.
ഓസ്കാര്‍ പുരസ്കാരം നേടിയ ശബ്ദകലാകാരന് റസൂല്‍പൂക്കൂട്ടി, സിനിമാറ്റോഗ്രാഫര്‍ രവി വര്മ്മന് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. സിനിമ ആഗോള പ്രേക്ഷകരേയും ഫിലിം ഫെസ്റ്റിവലുകളേയും ഉദ്ദേശിച്ച് ചെയ്തിരിക്കുന്നതാണ്.