കുഞ്ചാക്കോബോബനും മംമ്തയും നീണ്ട ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ജോണി ജോണി യെസ് അപ്പ എന്ന ചിത്രത്തിലാണ് ഇരുവരും അഭിനയയിക്കുന്നത്.കൊച്ചിയിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ മംമ്തയും എത്തിയിരിക്കുന്നു.
സിനിമയുടെ തിരക്കഥാകൃത്ത് ജോജി തോമസ് പറഞ്ഞത്, മംമ്ത ചിത്രത്തില്‍ ഒരു പ്രധാനവേഷമാണ് ചെയ്യുന്നത്.അവരുമായി ബന്ധപ്പെട്ടാണ് മറ്റു കഥാപാത്രങ്ങളെല്ലാം. അവരുടെ കഥാപാത്രമാണ് ചിത്രത്തിന്റെ ജീവനാഡി.കൊച്ചിയില്‍ വച്ച് അവരുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചു. ബാക്കി ഭാഗം ഏറ്റുമാനൂരില്‍ വച്ച് ചിത്രീകരിക്കും.
കുഞ്ചാക്കോയേയും മംമ്തയേയും കൂടാതെ അനു സിതാര, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്, ഗീത എന്നിവരും ചിത്രത്തിലുണ്ട്. വെള്ളിമൂങ്ങ തിരക്കഥാകൃത്ത് തന്നെയാണ് ഈ ചിത്രമൊരുക്കുന്നത്. കോമഡിചിത്രമായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.