കുഞ്ചാക്കോ ബോബന്‍ കുട്ടനാട്ടിലേക്ക്

NewsDesk
കുഞ്ചാക്കോ ബോബന്‍ കുട്ടനാട്ടിലേക്ക്

ആലപ്പുഴയോട് തനിക്കുള്ള ഇഷ്ടം കുഞ്ചാക്കോ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ നാട് എന്നതിനപ്പുറം കുഞ്ചാക്കോയുടെ പല ഹിറ്റ് സിനിമകളും ആലപ്പുഴയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ആയിരുന്നു അവസാനം. ശ്രീജിത്ത് വിജയന്‍ ഒരുക്കുന്ന അടുത്ത ചിത്രത്തിനുവേണ്ടി താരം വീണ്ടും ആലപ്പുഴയിലേക്കെത്തുന്നു.

ഛായാഗ്രാഹകന്‍ ആയിരുന്ന ശ്രീജിത് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണിത്. ചിത്രത്തില്‍ ചാക്കോച്ചന്‍ ഒരു നാട്ടിന്‍പുറത്തുകാരനെയാണ് അവതരിപ്പിക്കുന്നത്. കുട്ടനാട്ടിലാണ് ലൊക്കേഷന്‍. അതിഥി രവി ആണ് നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തന്റെ അവസാനചിത്രം വര്‍ണ്ണ്യത്തില്‍ ആശങ്കയിലെ പോലെ തന്നെ ചാക്കോച്ചനൊപ്പം ഒരു താരനിരതന്നെ ചിത്രത്തിലുണ്ടാകും. ധര്‍മ്മജന്‍, രമേഷ് പിഷാരടി, ഇന്നസെന്റ്, സലീം കുമാര്‍ എന്നിവരാണ് ചാക്കോച്ചന്റെ സന്തതസഹചാരികളായി ചിത്രത്തിലെത്തുന്നത്. സലീംകുമാര്‍ ഒരുക്കിയ കറുത്ത ജൂദന്റെ ക്യാമറ കൈകാര്യം ചെയ്തിരുന്നത് ശ്രീജിത്ത് ആയിരുന്നു. 

അതുകൊണ്ടുതന്നെയാണ് സംവിധായകന്‍ കുട്ടനാടിനെ തന്റെ ആദ്യ സംവിധാനസംരംഭത്തിനായി തിരഞ്ഞെടുത്തത്. നവംബറില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. 

കുഞ്ചാക്കോ ഇപ്പോള്‍ സൂഗീതിന്റെ ശിക്കാരി ശംഭുവില്‍ ആണ് അഭിനയിക്കുന്നത്. രമേഷ് പിഷാരടിയുടെ സംവിധാന സംരംഭത്തിലും കുഞ്ചാക്കോ എത്തുന്നുണ്ട്.

Kunchako's next in Alappuzha

RECOMMENDED FOR YOU: