കഴിഞ്ഞ വര്‍ഷം ജയറാമിന് ബോക്‌സോഫീസില്‍ വന്‍വിജയങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും തന്റെ അടുത്ത സിനിമ വളരെ നല്ല ഫീലിംഗ് നല്‍കുന്നുവെന്ന് താരം.ലിയോ താദേയൂസ് സംവിധാനം ചെയ്യുന്ന ലോനപ്പന്റെ മാമോദീസ ആണ് ജയറാമിന്റെ അടുത്ത ചിത്രം.
ജയറാം തന്റെ മുന്‍ ഹിറ്റ് സിനിമയിലെ താരങ്ങള്‍ക്കൊപ്പമാണ് പുതിയ ചിത്രത്തിലെത്തുന്നത്. വിനീത് ശ്രീനിവാസന്‍ നായകനായ ഒരു സിനിമാക്കാരന്‍ ആയിരുന്നു ലിയോയുടെ മുമ്പത്തെ സിനിമ. മലയാളികള്‍ ഇന്നും പ്രിയപ്പെട്ടതായി കരുതുന്ന ജയറാമിന്റെ ചില മുന്‍കാല ചിത്രങ്ങള്‍ പോലെതന്നെ ഇതും ഒരു കുടുംബചിത്രമാണ്. ക്രിസ്ത്യന്‍ ബാക്കഗ്രൗണ്ടില്‍ ഇരിങ്ങാലക്കുട ഭാഗങ്ങളിലായാണ് ചിത്രീകരണം.
ലോനപ്പന്‍ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. വാച്ച് കട നടത്തുന്ന ആളാണ് കഥാപാത്രം. അന്നാരാജന്‍ ആണ് ജയറാമിന്റെ നായികയാകുന്നത്. ഇന്നസെന്റ് ഒരു സ്‌കൂള്‍ ടീച്ചറാണ്. കനിഹ, ശാന്തി കൃഷ്ണ, നിഷ സാരംഗ്, ഇവ പവിത്രന്‍, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍ എന്നിവരും സഹതാരങ്ങളായെത്തുന്നു. സെപ്തംബര്‍ 5ന് ചിത്രീകരണം തുടങ്ങാനിരിക്കുന്നു.