കൊമേഡിയനായും അവതാരകനായും തിളങ്ങിയ രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടക്കുന്ന സിനിമ പഞ്ചവര്‍ണ്ണ തത്ത ഏപ്രില്‍ 14ന് തിയേറ്ററുകളിലേക്ക്.കോമഡിയ്ക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്, ജയറാം എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സപ്തതരംഗ് സിനിമയുടെ ബാനറില്‍ മണിയന് പിള്ള രാജുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
അനുശ്രീ, മണിയന്‍പിള്ള രാജു, അശോകന്, എന്നിവരും സിനിമയില്‍ ചാക്കോച്ചനും ജയറാമിനുമൊപ്പമെത്തുന്നു.