കനിഹ, മോഹന്‍ലാലിനൊപ്പം ഒരുപാടു ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്ത് ഒരുക്കിയ സ്പിരിറ്റ്‌സ ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് തുടങ്ങിയവ. ഇപ്പോള്‍ താരം മെഗാസ്റ്റാറിനൊപ്പം വീണ്ടുമെത്തുന്നു.
കനിഹ ഇപ്പോള്‍ ലണ്ടനിലാണ്, സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട്. തന്റെ ഫേസ്ബുക്ക് പേജില്‍ ലണ്ടന്‍ ഷൂട്ടിംഗിനെയും പുതിയ സിനിമെയയും കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അറിയിച്ചിട്ടുണ്ട്.
മലയാളത്തില്‍ താരം അവസാനം ചെയ്തത് 10 കല്പനകള്‍ എന്ന ചിത്രമാണ്. ഇപ്പോള്‍ മമ്മൂക്കയ്‌ക്കൊപ്പം പേരന്‍പ് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു.