എബ്രിഡ് ഷൈന്‍ ചിത്രത്തിലൂടെ മലയാളം സിനിമാലോകത്തേക്ക് കാളിദാസ് ജയറാം നായകനായി അരങ്ങേറി. അല്‍ഫോണ്‍സ് പുത്രനൊപ്പം അടുത്ത ചിത്രത്തില്‍ കാളിദാസ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടീമിനൊപ്പം ഉടന്‍ ചേരുമെന്നാണ് യുവതാരം അറിയിച്ചത്. അല്‍ഫോണ്‍സ് ചേട്ടന്റെ ഫാനാണ് താനെന്നും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കാളിദാസ് പറഞ്ഞു.
രണ്ട് വര്‍ഷത്തിനുശേഷമാണ് അല്‍ഫോണ്‍സ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. 2015ല്‍ റിലീസ് ചെയ്ത പ്രേമം ആയിരുന്നു അവസാനം സംവിധാനം ചെയ്ത സിനിമ. സിനിമയുടെ ജോലികള്‍ ചെന്നൈയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.