കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറിയത് പൂമരം എന്ന ചിത്രത്തിലൂടെയായിരുന്നു. താരത്തിന്റെ അടുത്ത മലയാളസിനിമ ജിത്തുജോസഫിന്റെ സംവിധാനത്തില്‍ ആണെന്ന് താരം പ്രഖ്യാപിച്ചു.
കാളിദാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തെപറ്റി അറിയിച്ചത്.സോഷ്യല്‍മീഡിയയിലെ തന്റെ സുഹൃത്തുക്കളെല്ലാം അടുത്ത മലയാളം പ്രൊജക്ടിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ജിത്തു ജോസഫ് സാറിനൊപ്പം ആണ് തന്റെ അടുത്ത ചിത്രമെന്ന് താരം അറിയിച്ചു. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അടുത്തുതന്നെ അറിയിക്കും. ചിത്രം ഈ വര്‍ഷം അവസാനം ആരംഭിക്കും.
കാളിദാസിന്റെ അടുത്ത ചിത്രം തമിഴില്‍ പ്രേമം സംവിധായകന് അല്‍ഫോണ്‍സ് പുത്രനൊപ്പമാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്.