അടുത്തിടെ ഫെഫ്ക നിര്‍മ്മിക്കുന്ന സിനിമ ജിത്തു ജോസഫ് സംവിധാനം ചെയ്യുമെന്നും രഞ്ജി പണിക്കര്‍ തിരക്കഥ ഒരുക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ നല്‍കിയ ഇന്റര്‍വ്യൂവില്‍ ജിത്തു ജോസഫ് ഇത്തരം വാര്‍ത്തകള്‍ നിഷേധിക്കുകയുണ്ടായി. ഫെഫ്ക സിനിമ നിര്‍മ്മിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് മാത്രം അദ്ദേഹം പറഞ്ഞു. രഞ്ജി പണിക്കരും മോഹന്‍ലാലും സിനിമയുടെ ഭാഗമാകുമോ എന്നൊന്നും നിലവില്‍ നിശ്ചയിച്ചിട്ടില്ല എന്നും.
മോഹന്‍ലാലിനു വേണ്ടി ജിത്തു ജോസഫ് ഒരു സ്‌ക്രിപ്റ്റ് തയ്യാറാക്കുകയാണെന്നും അറിയിച്ചു. ഇമോഷണല്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നും അറിയിച്ചും. എന്നാല്‍ മോഹന്‍ലാല്‍ ഇപ്പോള്‍ വളരെ തിരക്കുള്ള ഷെഡ്യൂളിലാണ് വര്‍ക്ക് ചെയ്യുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം മോഹന്‍ലാല്‍ചിത്രത്തില്‍ സൈന്‍ ചെയ്ത ശേഷം മാത്രമേ നടത്തൂവെന്നും അറിയിച്ചു.
ജിത്തു ജോസഫ് ഇപ്പോള്‍ തമിഴില്‍ തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ്. കാര്‍ത്തി നായകനാകുന്ന സിനിമ ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും. മിസ്റ്റര്‍ ആന്റ് മിസ് റൗഡി കാളിദാസ് ജയറാം അപര്‍ണ്ണ ബാലമുരളി എന്നിവര്‍ അഭിനയിക്കുന്നത് നാളെ ഫെബ്രുവരി 22ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്.