അശ്വാരൂഢന് ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിക്കുന്ന സിനിമയാണ് അത്ഭുതം. റൂട്ട്സ് ഓടിടി പ്ലാറ്റ്ഫോമിൽ വിഷു റിലീസായി ചിത്രമെത്തിയിരിക്കുകയാണ്.
ജയരാജിന്റെ നവരസ സീരിസിലെ നാലാമതായെത്തിയ ചിത്രമായിരുന്നു അത്ഭുതം. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ വച്ച് 2006 ലായിരുന്നു ഈ സിനിമ പൂര്‍ണമായും ചിത്രീകരിച്ചത്.
ദയാവധത്തിന് അനുമതി നേടിയിട്ടുള്ള ഒരാളുടെ അതേ ദിവസം രാവിലെ ആശുപത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയ്ക്ക് വിഷയമായത്. സുരേഷ്ഗോപി, മംമ്ത മോഹൻദാസ്, കെപിഎസി ലളിത, കാവാലം ശ്രീകുമാർ എന്നിവർക്കൊപ്പം ഹോളിവുഡ് താരങ്ങളും സിനിമയിലഭിനയിച്ചിട്ടുണ്ട്.
ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമ രണ്ടേകാൽ മണിക്കൂർ കൊണ്ട് ചിത്രീകരിച്ചിരിക്കുന്നുവെന്നതാണ് പ്രത്യേകത. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ചിത്രീകരിച്ച ഫീച്ചർ സിനിമയെന്ന ലിംക ബുക്ക് ഓഫ് റെക്കോർഡും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.