ജയരാജിന്റെ നവരസസീരീസിലെ അടുത്ത ചിത്രം ഭയാനകത്തില്‍ രഞ്ജി പണിക്കര്‍ പ്രധാനകഥാപാത്രമായെത്തുന്നു.
ആശ ശരത് ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. നവരസ സീരീസില്‍ ഇതുവരെ ശാന്തം, കരുണം, ബീഭത്സം, വീരം, അത്ഭുതം എന്നീ ചിത്രങ്ങള്‍ ജയരാജ് ഒരുക്കി.
കുട്ടനാടില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം. കുട്ടനാട്ടിലെ ഒരു പോസ്റ്റ് മാന്റെ വേഷത്തിലാണ് രഞ്ജി പണിക്കര്‍ ചിത്രത്തിലെത്തുന്നത്.