ഫിലിം എംപ്ലോയീസ് ഫെഡറേഷന് കേരളയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ ഫെഫ്ക ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനമായി. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ രഞ്ജി പണിക്കര്‍ ഒരുക്കുന്നു.
കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി എന്നിവരെ വച്ച് മിസ്റ്റര്‍ ആന്റ് മിസിസ്സ് എന്ന സിനിമയാണ് ജിത്തു ജോസഫ് ഇപ്പോള്‍ ഒരുക്കുന്നത്.
പുതിയ ചിത്രത്തില്‍ ഒന്നിക്കുന്നതിലൂടെ ആദ്യമായാണ് ജിത്തു ജോസഫും രഞ്ജു പണിക്കരും ഒന്നിക്കുക. രഞ്ജി പണിക്കര്‍ മുമ്പ് ഭരത്ചന്ദ്രന് ഐപിഎസ്, രൗദ്രം തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ലേലം എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തില്‍ രഞ്ജി പണിക്കര്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.