ജിത്തു ജോസഫിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണം 42ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് കാളിദാസ്. താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു സെല്‍ഫിയിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്.
ജിത്തു ജോസഫ് ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. മിസ്റ്റര്‍ റൗഡി എന്ന പേര് തീരുമാനിക്കാന്‍ അണിയറക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. താടിയുള്ള ലുക്കിലാണ് കാളിദാസ് ചിത്രത്തില്‍. അപര്‍ണ്ണ ബാലമുരളി കാളിദാസിന്റെ നായികാവേഷത്തിലെത്തുന്നു. ഷെബിന്‍ ബെന്‍സണ്‍, ഗണപതി, എസ്തര് അനില്‍, ഒരു മെക്സിക്കന്‍ അപാരത ഫെയിം വിഷ്ണു ഗോവിന്ദന് എന്നിവരും സിനിമയുടെ ഭാഗമാകുന്നു.
കാളിദാസിന്റേതായി ഒരു കൂട്ടം പുതിയ പ്രൊജക്ടുകള്‍ ഒരുങ്ങുന്നുണ്ട്. സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ കാളിദാസ് എത്തുന്നു. ജാക്ക് ആന്റ് ജില് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മഞ്ജുവാര്യരും പ്രധാന കഥാപാത്രമാവുന്നു. മിഥുന് മാനുവല്‍ തോമസ്, അല്‍ഫോണ്‍സ് പുത്രന് എന്നിവരുടെ ചിത്രത്തിലും കാളിദാസ് എത്തുന്നുണ്ട്.