കാളിദാസിന്റെ മിസ്റ്റര്‍ ആന്റ് മിസ് റൗഡി വീഡിയോ ഗാനം

NewsDesk
കാളിദാസിന്റെ മിസ്റ്റര്‍ ആന്റ് മിസ് റൗഡി വീഡിയോ ഗാനം

കാളിദാസ് ജയറാം ജിത്തു ജോസഫ് ചിത്രം മിസ്റ്റര്‍ ആന്റ് മിസ് റൗഡിയിലെ വീഡിയോ ഗാനം റിലീസ് ചെയ്തു.അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. 


പുതിയ വഴി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദും അരുണ്‍ വിജയും ചേര്‍ന്നാണ്. അരുണ്‍ വിജയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ബികെ ഹരിനാരായണന്റേതാണ് വരികള്‍.
 

ലിന്‍ഡ ജിത്തു, ജിത്തു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് കഥ എഴുതിയിരിക്കുന്നത്. ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സായ്കുമാര്‍, വിജയരാഘവന്‍, വിജയ്ബാബു, ജോയ് മാത്യു, ശരത്, വിഷ്ണു ഗോവിന്ദന്‍, ഷെബിന്‍ ബെന്‍സണ്‍ ഗണപതി, എസ്തര്‍ അനില്‍, ഷഹീന്‍ സിദ്ദീഖ് എന്നിവരും ചിത്രത്തിലുണ്ട്. ജിയോ സ്റ്റുഡിയോസ് ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

puthiya vazhi video song from kalidas jayaram's mr and ms rowdy

RECOMMENDED FOR YOU: