ആഷിഖ് അബു സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനായെത്തുന്ന മായാനദിയില്‍ കുറെ താരങ്ങള്‍ ഒന്നിച്ചെത്തുന്നു. നവംബര്ൃ 16ന് ഇറങ്ങിയ ട്രയിലറില്‍ അപര്‍ണ്ണ ബാലമുരളി, ലിയോണ, സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി, ബേസില്‍ ജോസഫ് തുടങ്ങിയവരും മുഖ്യകഥാപാത്രങ്ങളായ ടൊവിനോയ്ക്കും നായിക ഐശ്വര്യലക്ഷ്മിക്കുമൊപ്പം പ്രത്യക്ഷപ്പെടുന്നു.
ടൊവിനോയും ഐശ്വര്യയും മാത്തന്‍,അപ്പു എന്നീ കഥാപാത്രങ്ങളാവുന്നു. അമല്‍ നീരദ് ആണ് പ്രണയകഥ എഴുതിയിരിക്കുന്നത്. ദിലീഷ് നായരും ശ്യാം പുഷ്‌കരും ഒന്നിച്ചാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 22നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.