കഴിഞ്ഞ സെപ്തംബറില്‍ ആഷിഖ് അബു വൈറസ് എന്ന ചിത്രം പ്രഖ്യാപിച്ചത്. കോഴിക്കോട് ഉണ്ടായ നിപ്പ വൈറസ്ബാധയെ ആസ്പദമാക്കി നീണ്ട ഒരു താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് വൈറസ്. ദിവസവും കാസ്റ്റ് കൂടികൊണ്ടേ ഇരുന്നു. കഴിഞ്ഞ ദിവസം ഔദ്യോഗികമായി റിലീസ് തീയ്യതി പ്രഖ്യാപിച്ചതിനൊപ്പം ചിത്രത്തിലെ താരനിരയെയും പ്രഖ്യാപിച്ചു.
ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത് സുകുമാരന്‍, പാര്‍വ്വതി, റിമ കല്ലിങ്കല്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്, സൗബിന്‍ ഷഹീര്‍, ദിലീഷ് പോത്തന്‍, റഹ്മാന്‍, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്‍, മഡോണ സെബാസ്റ്റിയന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, രേവതി, ജോജു ജോര്‍ജ്ജ്, ശെന്തില്‍ കൃഷ്ണ, ബേസില്‍ ജോസഫ്, സുധീഷ്, വെട്ടുകിളി പ്രകാശ് എന്നിവരുണ്ട്. മുമ്പ് ജോഷിയുടെ ട്വന്റി-20യിലായിരുന്നു ഇത്രയും നീണ്ട താരനിര ഒന്നിച്ചത്. മലയാളത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ താരനിര്‍ണ്ണയം ഒരുപക്ഷേ വൈറസിലേതാവും.
കെഎല്‍ 10 പത്തു ഫെയിം മുഹ്‌സിന്‍ പരാരിയും സുഹാസ് ഷറഫുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം പൂര്‍ണ്ണമായും യഥാര്‍ത്ഥ സംഭവമായിരിക്കില്ല. നിപ്പ വൈറസ് പൊട്ടിപുറപ്പെട്ടപ്പോള്‍ ഉണ്ടായ നിരവധി സംഭവങ്ങള്‍ ചിത്രത്തിന് പ്രചോദനമാണ്. ആന്തോളജി സിനിമയായിരിക്കില്ല ഇതെന്ന് അണിയറക്കാര്‍ പറഞ്ഞിട്ടുണ്ട. എന്നാല്‍ കേരളത്തില്‍ വിവിധ ഇടങ്ങളിലുണ്ടായ സംഭവങ്ങള്‍ ചിത്രത്തിലുണ്ടാവും.
ദേശീയ അവാര്‍ഡ് ജേതാവ് രാജീവ് രവി, മ്യൂസിക് ഡയറക്ടര്‍ സുശിന്‍ ശ്യാം, എഡിറ്റര്‍ സൈജു ശ്രീധരന്‍.ഒപിഎം ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ 11ന് വിഷുറിലീസായി ചിത്രം തിയേറ്ററുകളിലേക്കെത്തും.