മോളിവുഡില്‍ നിന്നുമുള്ള ഒരു വലിയ സിനിമ പ്രഖ്യാപനമാണ് ആഷിഖ് അബുവിന്റെ വൈറസ്. ഒരുപാടു താരങ്ങള്‍ സിനിമയില്‍ അണിനിരക്കുന്നുണ്ട്. ടൊവിനോ തോമസ്, പാര്‍വ്വതി, റിമ കല്ലിങ്ങല്‍, രേവതി,ആസിഫ് അലി, കാളിദാസ് ജയറാം ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്.
ഈ വര്‍ഷം തുടക്കത്തില്‍ തന്നെ മലയാളി അനുഭവിച്ച ദുരന്തമായിരുന്നു നിപ്പ വൈറസ്. തുടര്‍ന്നുണ്ടായ കേരളപ്രളയത്തെ തുടര്‍ന്ന് ഒന്ന് അമര്‍ന്നുവെങ്കിലും മലയാളി അതിനെ അതിജീവിച്ചതെങ്ങനെയെന്നതിനെ ആസ്പദമാക്കി ഒരു സിനിമ ഒരുക്കുകയാണ് സംവിധായകന്‍.
മുഹ്‌സിന്‍ പെരാരി. ഷര്‍ഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. നിപ്പ പൊട്ടിപുറപ്പെട്ടപ്പോള്‍ ഉണ്ടായി യഥാര്‍ത്ഥ സംഭവങ്ങളായിരിക്കും സിനിമയിലെന്ന് തിരക്കഥാകൃത്ത് മുഹ്‌സിന് പറയുകയുണ്ടായി.
പ്രൊജക്ട് സംഭവിച്ചതിനെപറ്റി മുഹ്‌സിന് പറഞ്ഞത്, ആഷിഖ് അബുവുമായി പുതിയ സബ്ജക്ട് ചര്‍ച്ചയിലിരിക്കുന്ന സമയത്ത് ആണ് നിപ്പ വന്നത്, ആ സമയം ആഷിഖ് നിപ്പയെ ആസ്പദമാക്കി സിനിമ ചെയ്താലോ എന്ന് പറയുകയായിരുന്നു. മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഖറിയയ്‌ക്കൊപ്പം കോഴിക്കോടായിരുന്നു അപ്പോള്‍. തന്റെ കസിന്‍സും സുഹൃത്തുക്കളും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോക്്ടര്‍മാരായുണ്ട്. അവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് തിരക്കഥ ഒരുക്കിയത്.
നിപ്പ രോഗികളെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച് മരണമടഞ്ഞ ധീരയായ നഴ്‌സ് ലിനി പുതുശ്ശേരിയാകുന്നത് റിമയാണെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.രേവതി ആരോഗ്യമന്ത്രി കെകെ ശൈലജയായും എത്തും. ടൊവിനോ തോമസ് കോഴിക്കോട് കളക്ടര്‍ യുവി ജോസ് ആയെത്തും.
ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. കണ്ടാജിയന്‍ എന്ന ഹോളിവുഡ് ചിത്രവും നിപ്പ വൈറസുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ വൈറസ് എന്ന ചിത്രം കേരളജനത എങ്ങനെയാണ് വൈറസിനെ നേരിട്ടത് എന്നതിനെ പറ്റിയാണ് മുഖ്യമായും ഉദ്ദേശിക്കുന്നത്.തിരക്കഥാകൃത്ത് പറഞ്ഞു.